2011, നവംബർ 22, ചൊവ്വാഴ്ച

                                കലയുടെ കേളികൊട്ട് ഉയര്‍ന്നു
        
പാലക്കാട് സബ്ജില്ല കലോത്സവം  ശ്രീ ഷാഫി പറമ്പില്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു.








2011, നവംബർ 21, തിങ്കളാഴ്‌ച


         Inauguration of District otism  center
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ
സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി ധാരാളം ഇടപെടലുകള്‍ കേരളത്തിലെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം സെന്റര്‍ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.ജില്ലാപഞ്ചായത്ത്മെമ്പര്‍ശ്രീമതി അംബുജത്തിന്റെ അധ്യക്ഷതയില്‍ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കണ്ടമുത്തന്‍ Otism സെന്റര്‍ ഉദ്ഘാടനം ചെയ്തു. SSA District Project officer ശ്രീമതി ലീലാമ്മ ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ വിശദീകരണം നടത്തി. PTA പ്രസിഡണ്ട് ശ്രീ ടി.ടി. ബാലന്‍, HSS പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍,പാലക്കാട് BPO ഹരിസെന്തില്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും IEDCDistrict Project officer ശ്രീ ജോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്.
















COUNSELING  CLASS FOR MOTHERS
     Prof. RAJ KUMAR  
GOVT. Victoria Collage






                                           SCHOOL KALOLSAVAM






                                                    SCHOOL SPORTS





സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ
                                            .ടി.മേള
സബ്ജില്ലാ ശാസ്ത്രമേളയ്ക്കു മുന്നോടിയായി സ്കൂള്‍ ശാസ്ത്രമേള നടന്നു. ശാസ്ത്രമേളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്റ്റില്‍ മോഡലുകള്‍, വര്‍ക്കിംഗ് മോഡലുകള്‍ എന്നിവ തയ്യാറാക്കി.ഗണിത ശാസ്ത്ര മേളയോടനുബന്ധിച്ച് On the Spotമത്സരങ്ങള്‍ നടന്നു. പ്രവര്‍ത്തി പരിചയ മേളയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉത്പന്നങ്ങളുടെ മായിക ലോകമാണ് സൃഷ്ടിച്ചത്. Itമേളയോടനുബന്ധിച്ച് മലയാളം ടൈപ്പിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്, പ്രസന്റേഷന്‍ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു.







പാലക്കാട് സബ്ജില്ല സ്ക്കൂള്‍ കലോത്സവം സ്വാഗത സംഘ രൂപീകരണ യോഗം




2011, നവംബർ 20, ഞായറാഴ്‌ച

                ജീവിത സായാഹ്നത്തിന്റെ നേരറിവുകള്‍ തേടി
വൃദ്ധരെ പരിചരിക്കുകയും അവരുടെ അനുഗ്രഹം വിലയേറിയതായി കരുതുകയും ചെയ്തുപോന്ന ഒരു തലമുറയുടെ മനോഭാവത്തില്‍ നിന്ന് നമ്മുടെ തലമുറ വളരെയധികം മുന്നോട്ടുപോയിരിക്കുന്നു.ആധുനിക ജീവിത സാഹചര്യങ്ങള്‍ നമ്മില്‍ വരുത്തിയ പരിണാമമാണ് ഇതിനു കാരണമെന്ന് പറഞ്ഞ്,പോയാല്‍ മാത്രം മതിയോ? അവയ്ക്ക് പരിഹാരം കാണേണ്ടത് നമ്മുടെ ബാധ്യതയല്ലേ? ജീവിത സായാഹ്നത്തിന്റെ നേരറിവുകള്‍ തേടി ഒന്‍പതാം തരം വിദ്യാത്ഥികള്‍ നടത്തിയ ഒരു യാത്ര. സ്നേഹത്തിന്റെ നിറ നിലാവ് കൊടുത്തും വാങ്ങിയും അല്‍പ്പനേരം......