2011, നവംബർ 17, വ്യാഴാഴ്‌ച


വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൂട്ടായ്മ
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വലിയ പങ്ക് വഹിയ്ക്കുന്നു. വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ നടക്കുന്ന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല വിദ്യാഭ്യാസ സംഗമം 18.6.2011-ന് നടന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലതാമോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീമതി അംബുജം വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ശ്രീമതി കോമളം, വാര്‍ഡ് മെമ്പര്‍ ശ്രീ.ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പള്‍ ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സംഗമത്തിന് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്തിലുള്ള രണ്ട് ഹൈസ്കൂളുകളുടെയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ SSLC റിസള്‍ട്ട് അവലോകനം അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവര്‍ത്തനങ്ങളും അവതരിപ്പിയ്ക്കപ്പെട്ടു. വേണുമാഷും മണികണ്ഠന്‍ മാഷുമാണ് വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തത്. അധ്യാപകര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളില്‍ അടുത്ത അധ്യയനവര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവതരിപ്പിയ്ക്കുകയും ചെയ്തു. അധ്യാപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിയ്ക്കാനുതകിയ ഈ വിദ്യാഭ്യാസ സംഗമം ദേശീയഗാനാലാപനത്തോടെ അവസാനിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ