2011, നവംബർ 17, വ്യാഴാഴ്‌ച



ഹിരോഷിമ നാഗസാക്കി ദിനം
ഓരോ യുദ്ധവും ദൈന്യതയുടെ,വേദനയുടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു. എല്ലാ യുദ്ധത്തിന്റെ അന്ത്യം പരാജയമാണ് എന്ന് സമൂഹത്തെ ഉദ്ബോധിപ്പിച്ചു കൊണ്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. യുദ്ധം വരുത്തി വെയ്ക്കുന്ന നഷ്ടങ്ങള്‍, വേദനകള്‍, അനാഥത്വങ്ങള്‍എന്നിവ വെളിപ്പെടുത്തുന്ന ചിത്ര പ്രദര്‍ശനം നടന്നു. ഓരോ സ്ഫോടനവും നടക്കുന്നത് മനുഷ്യ മനസാക്ഷിയിലാണ്എന്ന് പ്രദര്‍ശനത്തിനുണ്ടായിരുന്ന ഓരോ ചിത്രവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.IT ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ
വീഡിയോ നിര്‍മ്മിച്ച് YOUTUBE-ല്‍ UPLOAD ചെയ്യുകയുണ്ടായി.ക്ലാസ്സുകളില്‍ പതിപ്പുകള്‍ ഉണ്ടാക്കുകയും യുദ്ധ വിരുദ്ധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ