2011, നവംബർ 21, തിങ്കളാഴ്‌ച


         Inauguration of District otism  center
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ
സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി ധാരാളം ഇടപെടലുകള്‍ കേരളത്തിലെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം സെന്റര്‍ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.ജില്ലാപഞ്ചായത്ത്മെമ്പര്‍ശ്രീമതി അംബുജത്തിന്റെ അധ്യക്ഷതയില്‍ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കണ്ടമുത്തന്‍ Otism സെന്റര്‍ ഉദ്ഘാടനം ചെയ്തു. SSA District Project officer ശ്രീമതി ലീലാമ്മ ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ മാസ്റ്റര്‍ക്ക് താക്കോല്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ വിശദീകരണം നടത്തി. PTA പ്രസിഡണ്ട് ശ്രീ ടി.ടി. ബാലന്‍, HSS പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍,പാലക്കാട് BPO ഹരിസെന്തില്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരനാരായണന്‍ സാര്‍ സ്വാഗതവും IEDCDistrict Project officer ശ്രീ ജോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്.
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ