2011, നവംബർ 17, വ്യാഴാഴ്‌ച


          കഥയുടെ സുല്‍ത്താന് പ്രണാമം
മലയാളകഥയില്‍ പാരിസ്ഥിതിക ബോധത്തിന്റെ കൊടിയടയാളങ്ങള്‍
തീര്‍ത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. സമഭാവനയുടെ കൈകള്‍
കൊണ്ട് അദ്ദേഹം ഈ പ്രപഞ്ചത്തെ ആഞ്ഞുപുല്‍കിയിരുന്നു. ബഷീറിന്റെ ഈ
ജീവിത ദര്‍ശനം വരും തലമുറയിലേക്കു കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട ഈ വര്‍ഷത്തെ ബഷീര്‍ ദിനാഘോഷ
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുന്‍ പാലക്കാട് BPO ശ്രീ. വേണുമാസ്റ്റര്‍ ആയിരുന്നു.
ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ കഥാഭാഗങ്ങളുടെ നാടകാവതരണം,കഥാപാത്രാവിഷ്ക്കാരം, പ്രഭാഷണം, മാമ്പഴം
കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ