2011 നവംബർ 20, ഞായറാഴ്‌ച


                                 രസതന്ത്രയാത്ര
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ രസതന്ത്രത്തിന്റെ മായിക ലോകം തുറക്കുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച രസതന്ത്രയാത്രയുടെ സ്കൂള്‍ സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുത്തനൊരനുഭവമായി മാറി. യാത്രയെ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി.ബാലന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരനാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. രസതന്ത്രപഠനം രസകരമാക്കുന്നതിനും ലഘുപരീക്ഷണത്തിലൂടെ രസതന്ത്രത്തിന്റെ വിശാലമായ ലോകം പരിചയപ്പെടാനും ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ