2011, നവംബർ 20, ഞായറാഴ്‌ച


              Parental Awareness Programme
IT@Schoolന്റെ നേതൃത്വത്തില്‍ കേരളത്തിലെ പൊതു
വിദ്യാലയങ്ങളിലെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ചICT ബോധവല്‍ക്കരണ
ക്ലാസ്സ് സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിശാലമായ
ലോകം വിദ്യാര്‍ഥികളിലെത്തിക്കാന്‍ IT@Schoolനടത്തുന്ന പ്രവര്‍ത്തനങ്ങള്‍
രക്ഷിതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഹെഡ്മാസ്റ്റര്‍ ശങ്കരനാരായണന്‍ സാറുടെ ആമുഖത്തോടെ ആരംഭിച്ച ക്ലാസ്സ് പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.ടി. ബാലന്‍ ഉദ്ഘ്ടനം ചെയ്തു. ശിവപ്രസാദ് സാര്‍ Slide Presentation ലൂടെ IT@ Schoolന്റെ പ്രവര്‍ത്തനങ്ങളും School ITക്ലബ്ബ് നടത്തുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. Student IT codinator മാരായ ആര്യ,അനുഷ എന്നിവര്‍ പഠന പ്രവര്‍ത്തനങ്ങളില്‍ IT എങ്ങിനെയെല്ലാമാണ് പ്രയോജനപ്പെടുന്നത് എന്ന് വിശദീകരിച്ചു. യോഗത്തില്‍ 50ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. ഒരു ദിവസത്തെ
രക്ഷിതാക്കള്‍ക്കുള്ള ഐ.ടി പരിശീലനത്തിന് 20 പേര്‍ രജിസ്റ്റര്‍ ചെയ്തു. സ്വതന്ത്ര
സോഫ്റ്റ് വെയര്‍ ദിനമായ September 17 ന് രക്ഷിതാക്കള്‍ക്ക് ഒരു ദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കി.








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ